കാലാവസ്ഥ പ്രവചനം : ശാസ്ത്ര പ്രവർത്തനത്തിലൂടെ പൊരുളറിഞ്ഞ് കുട്ടിക്കൂട്ടം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിലിക്കോട് ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം കുട്ടികൾക്ക് നവ്യാനുഭവമായി.

കാലാവസ്ഥ പ്രവചനം : ശാസ്ത്ര പ്രവർത്തനങ്ങളിലൂടെ പൊരുളറിഞ്ഞ് കുട്ടിക്കൂട്ടം.


യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം കുട്ടികൾക്ക് നവ്യാനുഭവമായി.

പിലിക്കോട് : കാലാവസ്ഥ പ്രവചനം : ശാസ്ത്ര പ്രവർത്തനത്തിലൂടെ പൊരുളറിഞ്ഞ് കുട്ടിക്കൂട്ടം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിലിക്കോട് ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം കുട്ടികൾക്ക് നവ്യാനുഭവമായി. റെഡ്, മഞ്ഞ, ഓറഞ്ച് അലേർട്ടുകളിലെ ശാസ്ത്രം കുട്ടികൾ തിരിച്ചറിഞ്ഞു. ചിങ്ങമാസത്തിൽ തന്നെ കുളവും പുഴയും വറ്റി വരളുന്ന വർത്തമാന കാലത്ത് കാലാവസ്ഥ പ്രവചനം തന്നെ ആശങ്കപ്പെടുത്തുന്ന തരത്തിൽ കാര്യങ്ങൾ മാറി മറിയുമ്പോൾ കുട്ടികൾ നടത്തിയ കാലാവസ്ഥ പഠനം പ്രസക്തമായി. റോക്കറ്റുകളുണ്ടാക്കിയും മഴമാപിനി നിർമ്മിച്ചും വിജ്ഞാനോത്സവത്തെ അറിവുത്സവമാക്കി കുട്ടി ശാസ്ത്രജ്ഞർ.
സ്‌കൂൾ പ്രധാനാധ്യാപിക വി യമുന ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് ലതീഷ് എം.വി. അധ്യക്ഷനായി.
എം കെ വിജയകുമാർ ,സി.കെ രവി മാഷ് ,അജിത കൊടക്കാട്,
പ്രദീപ് കൊടക്കാട്,കെ.വി ദാമോദരൻ,പി.വി. ശശീന്ദ്രൻ മാസ്റ്റർ, സംസാരിച്ചു.
ഈയ്യക്കാട് സുകുമാരൻ, മനീഷ് തൃക്കരിപ്പൂർ
എന്നിവർ മഞ്ഞുരുക്കലിന് നേതൃത്വം നൽകി.
സി.കെ. രവി മാഷ് , അജിത കൊടക്കാട്,
എന്നിവരുടെ നേതൃത്വത്തിൽ അധ്യാപക പരിശീലകരായ 12 പേരാണ് വിജ്ഞാനോത്സവത്തിലെ മൂല്യ നിർണയ പ്രവർത്തനങ്ങൾ നടത്തുന്നത്.എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി
എൺപത് കുട്ടികൾ പങ്കെടുത്തു. വൈകീട്ട്
നടന്ന സമാപന സമ്മേളനം മുൻ ജില്ലാ സെക്രട്ടറി കൊടക്കാട് നാരായണൻ ഉൽഘാടനം ചെയ്തു.
മദർ പി ടി എ പ്രസിഡണ്ട് എം രജനി അധ്യക്ഷയായി.
സ്കൂൾ പ്രധാനാധ്യാപിക വി യമുന
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എം.വി ലതീഷ്, കെ.കെ സുരേഷ് കുമാർ, എം കെ വിജയകുമാർ, പി.രാജൻ , കെവി ദാമോദരൻ സംസാരിച്ചു.



​

​ ​

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close