
ലഹരിവേട്ടക്ക് കരുത്തേകാൻ ഷോർട്ട് ഫിലിം തൂഫാൻ
ലഹരിവേട്ടക്ക് കരുത്തേകാൻ
ഷോർട്ട് ഫിലിം തൂഫാൻ

ലഹരിയുടെ നീരാളിക്കൈകൾ ഏതൊക്കെ രീതിയിലാണ് യുവാക്കളെയും കുട്ടികളെയും പിടിയിലാക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഹംറാഹ് എന്ന ഷോർട്ട് ഫിലിം ഒരുങ്ങി. സുനിൽ കുമാർ കോറോത്തിൻ്റെ തിരക്കഥയിൽ സജീവൻ വെങ്ങാട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. കേരള പോലീസിൻ്റെ ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൻ്റെ പ്രാധാന്യം കുട്ടികളിലേക്കും പൊതു ജനങ്ങളിലേക്കും എത്തിക്കും വിധമാണ് കഥാ ഘടന. വ്യത്യസ്തമായ അവതരണ ശൈലിയാണ് ഹംറാഹിനെ ശ്രദ്ധേയമാക്കുന്നത്. നേരിട്ട് കഥപറയുക എന്നതിൽ നിന്ന് വ്യത്യസ്തമായി ആദ്യാവസാനം കഥാഗതിയിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. നിഷാന്ത് തലയടുക്കമാണ് ക്യാമറ. വിനോദ് ആലന്തട്ട, വിജേഷ് കാരി, മഹേഷ് മണിയറ, ഹാഷിം, ധനലക്ഷ്മി, ആതിര, ശീലക്ഷ്മി, അഭി, മിധുൻ, പ്രത്യുഷ് എന്നിവരാണ് അഭിനേതാക്കൾ.




