
പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വിജേഷ് കാരിക്ക് ഒരു പൊൻതൂവൽ കൂടി .
വിജേഷ് കാരിക്ക് ഒരു പൊൻതൂവൽ കൂടി

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വിജേഷ് കാരിക്ക് ഒരു പൊൻ തൂവൽ കൂടി .

തൃശൂർ ആര്യംപാടത്ത് നടന്ന അഖില കേരള ഏക പാത്ര നാടക മത്സരത്തിൽ മൂനാം സ്ഥാനം നേടിയത് ശിഷ്യനായ ദേവരാജ് കക്കാട്ടിന്റെ ബന്ദർ കാ എന്ന നാടകത്തിനാണ് . വിജേഷ് കാരിയാണ് രചനയും സംവിധാനവും നിർവ്വഹിയ്യത് . കേരളത്തിലെ പ്രശസ്തരായ 10 മുതിർന്ന കലാകാരൻമാരോട് മത്സരിച്ചാണ് എട്ടാം ക്ലാസുകാരൻ ദേവരാജ് മൂന്നാം സ്ഥാനം നേടിയതാണ് വിജേഷ് കാരിയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി തുന്നിച്ചേർത്തത് .


നാടക രചയിതാവ്, സംവിധായകൻ. സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയം. സ്കൂൾ നാടകങ്ങളിലൂടെ സംവിധാന രംഗത്തേക്ക് കടന്നു. നിരവധി അമേച്ചർ നാടകങ്ങളും തെരുവ് നാടകങ്ങളും എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. അൽഖൂസ് തിയറ്റേഴ്സ് ദുബായ് സംഘടിപ്പിച്ച അമേച്ചർ നാടകമത്സരത്തിൽ മികച്ച നാടക രചയിതാവായും സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. എൽ എൻവി അന്താരാഷ്ട്ര നാടക മത്സരത്തിൽ മികച്ച രചയിതാവായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കുടുബശ്രീ കലോത്സവം സ്കിറ്റ് മത്സരത്തിൽ 2024, 2025 വർഷങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച സ്കിറ്റുകളുടെ രചനയും സംവിധാനവും. കൂടാതെ നിരവധി അമേച്ചർ, തെരുവു നാടക മത്സരങ്ങളിൽ മികച്ച രചന, സംവിധാനം, നാടകം എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

25 ഓളം വനിതാ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കനൽ, അലങ്കാരൻ, വയൽപ്പാട്ട്, അലാമി, പുലി, ഉമ്മച്ചിത്തെയ്യം, കട്ടമറിഞ്ഞാൽ കാണുന്ന പടം, പരിചയാട്ടം, നായാട്ട്, വടം വലി, നായ്ക്കോലങ്ങൾ, ജനിതകം, അതിര്, കാവൽ മരങ്ങൾ, ജനത, തസ്കരൻ, എന്നിവ ശ്രദ്ധിക്കപ്പെട്ട രചനകളാണ്. ഷോർട്ട് ഫിലിം രംഗത്തും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്കായുള്ള അഭിനയ പരിശീലനക്കളരികളിൽ പരിശീലകനാണ്. ഏകാഭിനയം, മൂകാഭിനയം, സ്കിറ്റ് എന്നിവയുടെ പരിശീലകൻ കൂടിയാണ് വിജേഷ് കാരി . പ്രശസ്ത സിനിമാ താരം സുനിൽ സുഗത യാണ് സമ്മാനങ്ങൾ നൽകിയത് .












