അംഗീകാരത്തേക്കാൾ വലുത് വായനക്കാരുടെ തിരിച്ചറിവ്: സുകുമാരൻ ചാലിഗദ്ധ

അംഗീകാരത്തേക്കാൾ വലുത് വായനക്കാരുടെ തിരിച്ചറിവ്: സുകുമാരൻ ചാലിഗദ്ധ


കാഞ്ഞങ്ങാട്: എത്ര മികച്ച രീതിയിൽ എഴുതിയാലും സ്വന്തം നാട്ടിൽനിന്ന് അംഗീകാരം ലഭിക്കണമെന്നില്ലെന്നും അതേസമയം മറുനാട്ടുകാർ എഴുത്തിനെ സ്വീകരിക്കുകയും എഴുത്തുകാരനെ തിരിച്ചറിയുകയും ചെയ്യുന്നത് വലിയ അംഗീകാരമാണെന്നും ഗോത്രകവി സുകുമാരൻ ചാലിഗദ്ധ പറഞ്ഞു. മറ്റ് പുരസ്കാരങ്ങളെയും അംഗീകാരങ്ങളെയുംകാൾ വലുത് സാധാരണ ജനങ്ങൾ എഴുത്തുകാരനെയും എഴുത്തിനെയും തിരിച്ചറിയുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പരിസ്ഥിതിയെ ശുചിയായി നിലനിർത്തുന്നതിൽ പ്രകൃതിയിലെ ജീവജാലങ്ങൾക്കും നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം നാടും ഗോത്രവും കാലക്രമത്തിൽ അന്യംനിന്നുപോയാലും എഴുത്തിലൂടെ അവയുടെ ചരിത്രവും സംസ്കാരവും ജീവിതാനുഭവങ്ങളും വരുംതലമുറയ്ക്കായി നിലനിർത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സുകുമാരൻ ചാലിഗദ്ധ പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയായ ‘അസമ’യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗോത്രജീവിതം, പ്രകൃതി, ഭാഷ, സംസ്കാരം, എഴുത്ത് എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പരിപാടിയെ ശ്രദ്ധേയമാക്കി. ടി.അശോക് കുമാർ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിരിയൻ ആമുഖ ഭാഷണം നടത്തി. സർഗ്ഗ സംവാദത്തിൽ ടി.വി സതീഷ് ബാബു, ഊർമ്മിള ഉണ്ണി എന്നിവർ മോഡറേറ്ററായിരുന്നു.എം.കെ പ്രിയ സംസാരിച്ചു. പി.ജി രാജീവൻ സ്വാഗതവും മാർട്ടിൻ ജോർജ്ജ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കവിയരങ്ങിൽ എം.രമ്യ, മാർട്ടിൻ ജോർജ്ജ്, പി.ജി രാജീവൻ, അനൂപ് പെരിയൽ, പി.പി ജയശ്രീ, ദീപ രാജീവ്, എം.കെ പ്രിയ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close