കാഞ്ഞങ്ങാട് ധർമ്മശ്രീ ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം ചെയ്തു.

കാഞ്ഞങ്ങാട് ധർമ്മശ്രീ ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം ചെയ്തു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമ്മ ശ്രീ ചാരിറ്റബിൾ ട്രസ്റ്റ് ശാരീരികമായി അവശത അനുഭവിക്കുന്നവർക്കും കിടപ്പു രോഗികൾക്കും മറ്റ് അവശത അനുഭവിക്കുന്നവർക്കും കാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു പോവുകയാണ്. രോഗികൾക്ക് ഓട്ടോമാറ്റിക് ബെഡ് വീൽചെയർ ഓക്സിജൻ മെഷീൻ വാൾക്കർ കംപ്രസ്സർ നെബലൈസർ മെഷീൻ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ ഉപയോഗിക്കുവാൻ ധർമ്മശ്രീ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്നു. തികച്ചും സൗജന്യമായാണ് ട്രസ്റ്റ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായ മൂന്നാം വർഷവും ഓണകിറ്റ് വിതരണം കാഞ്ഞങ്ങാട് വച്ച് നടന്നു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എം.സേതു കുന്നുമ്മൽ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ എച്ച്. അമർനാഥ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി പി. സുരേഷ് കുമാർ, ഖജാൻജി എച്ച്.എൽ.ജയപ്രകാശ് എന്നിവർ സംസാരിച്ചു വൈസ് ചെയർമാൻ എച്ച്.രമേഷ് മുരളി സ്വാഗതവും രവീന്ദ്രൻ മടിക്കൈ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close