
അജാനൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണസമൃതി 2026 കർഷക ചന്ത മടിയനിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു
അജാനൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണസമൃതി 2026 കർഷക ചന്ത മടിയനിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു

.
മടിയൻ: ഓണക്കാലത്ത് കാർഷിക വിളകളും മറ്റ് ഉൽപ്പന്നങ്ങളും വിപണി വിലയിൽ നിന്നും 30 ശതമാനം വിലക്കുറവിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൃഷിവകുപ്പ്, വി.എഫ്. പി. സി. കെ ഹോർട്ടികോർപ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള ഓണ സമൃദ്ധി 2026 കർഷക ചന്ത മടിയനിൽ തുടങ്ങി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി കർഷക ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ അധ്യക്ഷനായി. അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി.രാഘവൻ, വാർഡ് മെമ്പർ എ. തമ്പാൻ,, കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ എന്നിവർ സംസാരിച്ചു. കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അടക്കം നിരവധി ആളുകൾ സംബന്ധിച്ചു. കാർഷിക ച ന്തയിൽ കാർഷിക വിഭവങ്ങൾ എത്തിക്കുന്ന കർഷകർക്ക് വിപണി വിലയെക്കാൾ 10 ശതമാനം വില കൂടുതൽ നൽകുന്നതും കൃഷിവകുപ്പിന്റെ കാർഷിക ചന്തയുടെ പ്രത്യേകതയാണ്.



