അജാനൂർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം നടന്നു. മാവേലിയും ഓണ പൂക്കളവും വിവിധ പരിപാടികളും ഓണാഘോഷത്തിന് മിഴിവേകി.

അജാനൂർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം നടന്നു. മാവേലിയും ഓണ പൂക്കളവും വിവിധ പരിപാടികളും ഓണാഘോഷത്തിന് മിഴിവേകി.

വെള്ളിക്കോത്ത് : അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. മാവേലി വേഷവും ഓണ പൂക്കളവും വിവിധ കലാ കായിക പരിപാടികളും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി. വനിതകളുടെ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, മെഴുകുതിരി കെടുത്തൽ മത്സരം, വനിതകളുടെയും പുരുഷന്മാരുടെയും കമ്പവലി, മ്യൂസിക്കൽ ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ പരിപാടികൾ പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധ നേടി. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ അധ്യക്ഷനായി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാന്മാർ, അംഗങ്ങൾ. ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ എന്നിവരടക്കം നിരവധി ആളുകൾ സംബന്ധിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയും മത്സര വിജയികൾക്ക് സമ്മാന വിതരണവും നടന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close