
ഞങ്ങളിവിടെയുണ്ടെന്ന് കവിതകളിലൂടെ വിളിച്ചു പറഞ്ഞ് ഒരു കൂട്ടം പെൺകവികൾ. ജില്ലയിലെ 25 കവയിത്രികൾ പങ്കെടുത്ത കവിയരങ്ങ് വനിതാസാഹിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
ഞങ്ങളിവിടെയുണ്ടെന്ന് കവിതകളിലൂടെ വിളിച്ചു പറഞ്ഞ് ഒരു കൂട്ടം പെൺകവികൾ. ജില്ലയിലെ 25 കവയിത്രികൾ പങ്കെടുത്ത കവിയരങ്ങ് വനിതാസാഹിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

ഇലയടയേയും പെൺജീവിതാവസ്ഥയേയും ബന്ധപ്പെടുത്തി അതേ അപ്പച്ചെമ്പിൽ വേവുന്ന കൊഴുക്കട്ട യുമായി താരതമ്യ പ്പെടുത്തി നർമ്മവും ചിന്തയും ഒരേ പാകത്തിലെടുത്ത് അവതരിപ്പിച്ച ഇലമോചനം എന്ന കവിത ചൊല്ലി കവയിത്രിയും സിനിമാതാരവുമായ സി.പി .ശുഭ ഉദ്ഘാടനം ചെയ്തു.

പി കുഞ്ഞിരാമൻ നായരുടെ മകൾ ലീല അമ്മാളിൻ്റെ സ്നേഹോപഹാരങ്ങളുമായി പിയുടെ കൊച്ചുമകൾ ജയശ്രീവടയാക്കളം, ടി എസ് തിരുമുമ്പിൻ്റെ മകൾ പി.സി.പ്രസന്ന തുടങ്ങിയവർ സംബന്ധിച്ചു. വനിതാസാഹിതി ജില്ലാ പ്രസിഡണ്ട് സീതാദേവി കരിയാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പു.ക സ.ജില്ലാസെക്രട്ടറി രവീന്ദ്രൻ കൊടക്കാട് , ഡോ .എൻ. പി.വിജയൻ ‘എം പി ശ്രീമണി, ബിന്ദുകല്ലത്ത്, രമാവതി കാനക്കോട്, മൃദുലാബായ് മണ്ണൂർ , തേജസ്വിനി.പി.,ഗംഗൻ ആയിറ്റി, അനിൽ പെരിങ്ങാര,പി.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു .
ഇതിനകം എൺപതോളം കവയിത്രികളെ വനിതാസാഹിതി ജില്ലയിൽ കണ്ടെത്തിക്കഴിഞ്ഞു.





