കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: പ്രവാസി പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുക,
ഉത്സവകാലങ്ങളിലെ വിമാനക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പഴയ കൈലാസ് തിയേറ്ററിന് സമീപം അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കേരള പ്രവാസിസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ റഹിമാൻ മടിക്കൈ സംസാരിച്ചു.ജില്ല സെക്രട്ടറി വിജയൻ കയ്യൂർ സ്വാഗതവും
ജില്ല ജോയിന്റ് സെക്രട്ടറി ഷാജി എടമുണ്ട നന്ദിയും പറഞ്ഞു.
സുരേന്ദ്രൻ കെ.വി ,രാഘവൻ വിവി , പ്രമീള ഉദുമ, തങ്കമണി കാഞ്ഞങ്ങാട്, വാസു മൊട്ടം ചിറ, യൂനസ് തൃക്കരിപ്പൂർ, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close