
ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ച് അക്ഷയ കുടുംബശ്രീ നമ്പ്യാറ ടുക്കം. ഒപ്പം കനിവ് പാലിയേറ്റീവ് സഹായ ധനവും കൈമാറി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം നിർവഹിച്ചു.
ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ച് അക്ഷയ കുടുംബശ്രീ നമ്പ്യാറ ടുക്കം. ഒപ്പം കനിവ് പാലിയേറ്റീവ് സഹായ ധനവും കൈമാറി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം നിർവഹിച്ചു.

രാവണേശ്വരം : പരസ്പര സഹായ നിധിയിൽ അവശേഷിച്ച തുകയും കുടുംബശ്രീ അംഗങ്ങളുടെ വിഹിതവും ചേർത്ത് അംഗങ്ങൾക്കുംഒപ്പം അക്ഷയ കുടുംബശ്രീ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കും ഓണ കിറ്റുകളും ഓണ പുടവയുംനൽകി. മാവേലി തമ്പുരാൻ നാടു ഭരിച്ചിരുന്ന കാലത്തെ അനുസ്മരിച്ച് എല്ലാവരും ഒരുപോലെ ഓണം ആഘോഷിക്കണമെന്ന ആശയം മുൻനിർത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി പരിപാടി ഉദ്ഘാടനം ചെയ്ത് ഓണക്കിറ്റും ഓണപ്പുടവയും കൈമാറി.

ഒപ്പം കനിവ് പാലിയേറ്റീവിനുള്ള ധനസഹായവും കൈമാറുന്ന ചടങ്ങും നടന്നു. അക്ഷയ കുടുംബശ്രീ പ്രസിഡണ്ട് റംലത്ത് ബീവി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. വി. സുകുമാരൻ, സി. ഡി. എസ് ചെയർപേഴ്സൺ കെ. അശ്വിനി, വൈസ് ചെയർപേഴ്സൺ കെ. സുമതി, വി. ചന്ദ്രൻ, പി. കെ. പ്രകാശൻ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അക്ഷയ കുടുംബശ്രീ സെക്രട്ടറി ടി. സീമ സ്വാഗതവും ഇ.വി. രജിത നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെയും സി.ഡി.എസ്,എ.ഡി. എസ് അംഗങ്ങളുടെയും, നാട്ടുകാരുടെയും സജീവ സാന്നിധ്യം പരിപാടിയെ സമ്പന്നമാക്കി.




