കാസർഗോഡ് ജില്ലയിലെ സി ആർ പി എഫ് കൂട്ടായ്മയുടെ സംഘടനയായ സപ്തഭാഷ യോദ്ധാസ് കാസർകോടിന്റെ ഓഫീസ് കം കോൺഫറൻസ് ഹാൾ ബിൽഡിംഗ് നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കർമവും പാലാത്തടം കേന്ദ്രീയ വിദ്യാലയത്തിനടുത്ത് നടന്നു.

സപ്തഭാഷ യോദ്ധാസ് കാസർഗോഡ് സി ആർ പി കുടുംബത്തിന്റെ മെമ്പറും ബിൽഡിംഗ് കമ്മിറ്റി അംഗവുമായ രമേശൻ മടിക്കൈയുടെ അധ്യക്ഷയിൽ ബിൽഡിംഗ് കമ്മിറ്റി കൺവീനർ മധുസൂദനൻ ബിരിക്കുളം സ്വാഗതവും ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവൻ പട്ടേന ഉദ്ഘാടനവും ചെയ്തു.

സുരേഷ് മടിക്കൈ ( പ്രസിഡന്റ് സപ്തഭാഷ യോദ്ധാസ്), ശ്രീകുമാർ നീലേശ്വരം( ട്രഷറർ സപ്തഭാഷ യോദ്ധാസ്) , വിനു വൈനങ്ങാൽ, ഉമേഷ് റാണ, സത്യൻ നീലേശ്വരം, രാജീവൻ കിളിയളം, രാകേഷ് പരപ്പ,ശ്രീനിവാസ് ഓടയാഞ്ചാൽ, രതീഷ് എൻ.വി , ശരത്ത് ചായോത്, അജിത്ത് മുണ്ടക്കണ്ടം എന്നിവർ പങ്കെടുത്തു.
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ രജനീഷ് സാർ,കെ വി ഉണ്ണികൃഷ്ണൻ റിട്ടേഡ് ഡെപ്യൂട്ടി സെക്രട്ടറി ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബിൽഡിംഗ് കമ്മിറ്റി മെമ്പറായ നാരായണൻ പി ചോയംകോട് നന്ദി പറഞ്ഞു. 2019 ൽ കാസർഗോഡ് ജില്ലയിൽ സി ആർ പി എഫിൽ ജോലി ചെയുന്നവരുടെയും വിരമിച്ചു വന്നവരുടെയും കൂട്ടായ്മയാണ് സപ്തഭാഷ യോദ്ധാസ് കാസർഗോഡ് സി ആർ പി എഫ്.