
അജാനൂരിൽ ബാലസുരക്ഷാ സമിതി രൂപീകരണവും ശില്പശാലയും നടന്നു.
അജാനൂരിൽ ബാലസുരക്ഷാ സമിതി രൂപീകരണവും ശില്പശാലയും നടന്നു.

വെള്ളിക്കോത്ത്: അജാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ബാലസുരക്ഷാസമിതി രൂപീകരണവും കുട്ടികളും നിയമങ്ങളും എന്ന വിഷയത്തിൽ ശില്പശാലയും സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി. രാഘവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കുഞ്ഞാമിന, സി. ഡബ്ല്യു.എസ് അംഗം പുഷ്പലത, കൗൺസിലിംഗ് ടീച്ചർ ജിജി എന്നിവർ സംസാരിച്ചു. കുട്ടികളും നിയമങ്ങളും എന്ന വിഷയത്തിൽ അഡ്വക്കേറ്റ് രേണുക ദേവി തങ്കച്ചി ക്ലാസ്സ് കൈകാര്യം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. ആർ.രേഷ്മ സ്വാഗതവും രമാദേവി ടീച്ചർ നന്ദിയും പറഞ്ഞു.





