കൃഷ്ണപിള്ള ദിനത്തിൽ രോഗികളെ വീട്ടിൽ സന്ദർശിച്ച് കനിവ് പാലിയേറ്റീവ് പ്രവർത്തകർ. കാഞ്ഞങ്ങാട് ഏരിയ തല ഉദ്ഘാടനം അഡ്വക്കറ്റ് കെ രാജ്മോഹനൻ നിർവഹിച്ചു.

കൃഷ്ണപിള്ള ദിനത്തിൽ രോഗികളെ വീട്ടിൽ സന്ദർശിച്ച് കനിവ് പാലിയേറ്റീവ് പ്രവർത്തകർ. കാഞ്ഞങ്ങാട് ഏരിയ തല ഉദ്ഘാടനം അഡ്വക്കറ്റ് കെ രാജ്മോഹനൻ നിർവഹിച്ചു.

വെള്ളിക്കോത്ത് :
കനിവ് പാലിയേറ്റിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 19 കൃഷ്‌ണപ്പിള്ള ദിനത്തോടനുബന്ധിച്ച് കിടപ്പ് രോഗികളെ ഡോക്ടർമാർ നഴ്സ്, വളണ്ടിയർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രോഗികളുടെ വീട്ടിലെത്തി ഹോം കെയർ പ്രവർത്തനം നടത്തി. കാഞ്ഞങ്ങാട് ഏരിയയിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂർ പഞ്ചായത്ത്‌, പുല്ലൂർ പെരിയ പഞ്ചായത്തു കളിലായി കനിവിന്റെ ലോക്കൽ തല ക്ലസ്റ്റർ കമ്മിറ്റി കളുടെ നേതൃത്വത്തിലാണ് കിടപ്പു രോഗികളെയും, മറ്റ് അവശതയനുഭവിക്കുന്ന രോഗികളെയും പാലീയേറ്റീവ് വളണ്ടിയർ മാർ,ഡോക്ടർ മാർ നഴ്സുമാർ ഉൾപ്പെടെ സന്ദർശിച്ച് ആവശ്യമായ ഉപകരണങ്ങളും മരുന്നും നൽകിയത് ഹോം കെയറിന്റെ എരിയ തല ഉൽഘടനം അജാനുരിൽ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹനൻ, നിർവ്വഹിച്ചു .

കനിവ് ഏരിയ സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരൻ,ദേവീ രവീന്ദ്രൻ,ശിവജി ബെള്ളിക്കോത്ത്, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.വി.തുളസി, ഡോ :മുരളി നല്ലൂരായ എന്നിവർ സംസാരിച്ചു. എം.ദാമോധരൻ,കെ.സുജിത്ത്,കെ.ബാലകൃഷ്ണൻ,കെ,രാകേഷ്,കെ.ചന്ദ്രൻ,രാജീവൻ,കെ.സുനിൽകുമാർ,നഴ്സ് സന്ധ്യ എന്നിവർ ഹോം കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സോണൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

പുല്ലൂർ പെരിയ പഞ്ചായത്ത്‌ തല കനിവ് സോണൽ തല ഹോം കെയർ പ്രവർത്തനത്തിന് സോണൽ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ നാരായണൻ മാടിക്കാൽ, ക്ലസ്റ്റർ സെക്രട്ടറി ഗംഗാധരൻ ടി.വി . പുല്ലൂർ ലോക്കൽ സെക്രട്ടറി ടി.ബിന്ദു ബ്രാഞ്ച് സെക്രട്ടറിമാരായ നാരായണൻ വിഷ്‌ണുമംഗലം, വിജയൻ എക്കാൽ, നേഴ്‌സ് ടോംസി ,രാധാകൃഷണൻ ഇ.വി എന്നിവർ നേതൃത്വം നൽകി
കാഞ്ഞങ്ങാട് മുനിസിപ്പൽ തല സോണൽ ഹോം കെയർ പ്രവർത്തനങ്ങളിൽ സോണൽ സെക്രട്ടറി , കെ.വി. രതീഷ് ,പ്രസിഡന്റ്‌ കെ.വി.ദാമോദരൻ . സഞ്ചയ് ചെമ്മട്ടംവയൽ, എൻ ഉണ്ണികൃഷ്ണൻ , വിപിൻ ബല്ലത്ത്, ജയൻ ബല്ലത്ത് സുഷന്ത് കൊവ്വൽ സ്റ്റോർ , സൗത്ത് സ്കൂളിലെ എൻ. എ സ്. എസ് വളണ്ടിയർമാർ , നേഴ്സ് ലിത , രോഹിത്ത്, എന്നിവർ നേതൃത്വം നൽകി.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close