
ബേക്കൽ ഉപജില്ല വിദ്യാരംഗം സർഗോത്സവം സപ്തംബർ പത്തിന് പുല്ലൂർ ഗവൺമെന്റ് യു.പി. സ്കൂളിൽ. സംഘാടക സമിതി രൂപീകരണയോഗം നടന്നു.
ബേക്കൽ ഉപജില്ല വിദ്യാരംഗം സർഗോത്സവം സപ്തംബർ പത്തിന് പുല്ലൂർ ഗവൺമെന്റ് യു.പി. സ്കൂളിൽ. സംഘാടക സമിതി രൂപീകരണയോഗം നടന്നു.

പുല്ലൂർ: 2026 സപ്തംബർ പത്തിന് പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂളിൽ നടക്കുന്ന ബേക്കൽ ഉപജില്ല വിദ്യാരംഗം സർഗ്ഗോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. പുല്ലൂർ പെരിയ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. വി. മിനി സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. ബാലകൃഷ്ണൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണൻ മാടിക്കാൽ, വാർഡ് മെമ്പർമാരായ വി. കെ. നളിനി, എ. സന്തോഷ്, രേഖ കെ. ബിന്ദു, ബി.പി.സി പി. മുഹമ്മദലി, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ടി. വിഷ്ണു നമ്പൂതിരി, സ്കൂൾ എസ്. എം. സി ചെയർമാൻ എ. ഷാജി, മദർപി. ടി. എ പ്രസിഡന്റ് ദിവ്യ പ്രമോദ്, ഹെഡ്മാസ്റ്റർ പി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. വിദ്യാരംഗം സബ്ജില്ലാ കൺവീനർ രമാദേവി ടീച്ചർ സർഗ്ഗോത്സവ വിശദീകരണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ. മുഹമ്മദലി ബഡ്ജറ്റ് അവതരണം നടത്തി. സ്കൂൾ പ്രധാന അധ്യാപിക എം. വി.ജയ സ്വാഗതവും ശ്രീന ടീച്ചർ നന്ദിയും പറഞ്ഞു. സംഘാടകസമിതി ചെയർപേഴ്സണായി പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടർ സി. കെ. സബിതയെയും ജനറൽ കൺവീനറായി പ്രധാനാധ്യാപിക എം. വി.ജയയെയും തെരഞ്ഞെടുത്തു.






