പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂളിന്റെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നായിരുന്ന സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം നടന്നു.

പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂളിന്റെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നായിരുന്ന സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം നടന്നു.

പുല്ലൂർ : പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂളിന്റെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നായിരുന്നു സ്കൂൾ ബസ്സ് എന്ന സ്വപ്‌നം.ഉദുമ മുൻ എം.എൽ.എ സി എച്ച് കുഞ്ഞമ്പുവിന്റെ 2023-24 ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം പ്രൗഡ ഗംഭീരമായ അന്തരീക്ഷത്തിൽ നടന്നു.
പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. കെ സബിത സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ബാലകൃഷ്ണൻ അധ്യക്ഷനായി. ചടങ്ങിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ ബാബുരാജ്, വാർഡ് മെമ്പർമാരായ വി. കെ നളിനി എ. കൃഷ്ണൻ, കെ. ബിന്ദു, എ. സന്തോഷ് കുമാർ. രേഖ,
എസ്. എം. സി ചെയർമാൻ എ. ഷാജി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദൻ, റിട്ടയേഡ് ഹെഡ്മാസ്റ്റർമാരായ പി. ജനാർദ്ദനൻ. വി. വി.പ്രഭാകരൻ, മുൻ പി.ടി.എ പ്രസിഡന്റ് കെ. ബാബു എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക എം.വി ജയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ആർ സെൽവി. നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close