അംഗനവാടിയിലേക്ക് ജലശുദ്ധീകരണ ഉപകരണം നൽകി രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി യു.എ.ഇ കമ്മിറ്റി

അംഗനവാടിയിലേക്ക് ജലശുദ്ധീകരണ ഉപകരണം നൽകി രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി യു.എ.ഇ കമ്മിറ്റി

രാവണീശ്വരം: ജലജന്യ രോഗങ്ങളും മറ്റും തടയുന്നതിനായി അംഗനവാടിയിലെ കുരുന്നുകൾക്ക് ശുദ്ധജലം നൽകുന്നതിനായി രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലശുദ്ധീകരണ ഉപകരണം നൽകി. കൊട്ടിലങ്ങാട് അംഗനവാടി, രാമഗിരി അംഗനവാടി എന്നിങ്ങനെ രണ്ട് അംഗനവാടികളിലേക്കാണ് ഉപകരണം നൽകിയത്. വാർഡ് മെമ്പർ ദീപ പ്രവീൺ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉദ്ഘാടകയും ഭാരവാഹികളും ചേർന്ന് അങ്കണവാടി ടീച്ചർമാർക്ക് ഉപകരണം കൈമാറി.

യു.എ.ഇ കമ്മിറ്റി സെക്രട്ടറി സന്തോഷ്, പ്രസിഡണ്ട് സുനിൽ വെങ്ങച്ചേരി, ക്ലബ്ബ് സെക്രട്ടറി ശ്രീജിത്ത്, പ്രസിഡണ്ട് കെ. ഷിബു,
പി.വി. കുഞ്ഞിരാമൻ, കെ ദാമോദരൻ, കെ. ബാലകൃഷ്ണൻ, മഹേഷ് കുണ്ടത്തിൽ എന്നിവർ സംസാരിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close