സപര്യ സാംസ്കാരിക സമിതി കേരളം REG.NO.59/18 -ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്കാരം2026

*സപര്യ*
സാംസ്കാരിക സമിതി
കേരളം REG.NO.59/18
ആതിര സ്മൃതി സപര്യ
ചിത്രപ്രതിഭാ പുരസ്കാരം2026

❤️അകാലത്തിൽ പൊലിഞ്ഞ കാസർകോട് ജവഹർ നവോദയ വിദ്യാർഥിനിയും ബാലകവയിത്രിയും ചിത്രകാരിയുമായ
കുമാരി ആതിര കെ.വിയുടെ
പതിനാലാം സ്മൃതി വർഷ ആചരണത്തിന്റെ ഭാഗമായി
*പെൻസിൽ ഡ്രോയിങ്,*
*വാട്ടർ കളർ, ഓയിൽ പെയിൻറിംഗ്* എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരം നടത്തുന്നു

നിബന്ധനകൾ*

*❤️എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സംസ്ഥാന സിലബസ്,CBSE,ICSE , ഭാരതീയ വിദ്യാനികേതൻ തുടങ്ങിയ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
*ഭാരതത്തിലെ ഏത് വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം
*ഒരു വിദ്യാർത്ഥിക്ക് ഒരിനത്തിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ*

*❤️ *യുവകേരളം നവഭാരതം*❤️ എന്ന ആശയത്തെ ആസ്പദമാക്കിയാണ് ചിത്രം വരയ്ക്കേണ്ടത്

*സൃഷ്ടികൾ സ്കൂൾ മേധാവിയുടെസാക്ഷ്യപത്രം സഹിതമാണ് അയക്കേണ്ടത്.

*2026 സപ്തംബർ 7 നകം*
9744570014 എന്ന നമ്പറിലേക്ക് ചിത്രങ്ങൾ അയക്കുക

*മൂന്ന് വിഭാഗങ്ങളിലേയും
ഏറ്റവും മികച്ച ഓരോ ചിത്രത്തിനും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ക്യാഷ് അവാർഡും പ്രശസ്തി പത്രവും ചിത്രരേഖയും അടങ്ങുന്നതാണ് പുരസ്കാരം

*മുൻവർഷങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം അടക്കം
സമ്മാനം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല

*❤️അവാർഡ് പ്രഖ്യാപനം 2026 സപ്തംബർ 10

*വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
*മത്സരത്തിന് അയക്കുന്ന ചിത്രങ്ങൾ വ്യക്തതയോടെ അയക്കുക.

* എ. ഐ. സാങ്കേതികത ഉപയോഗിച്ച് വരച്ച ചിത്രം അയോഗ്യമായി കണക്കാക്കും

സപര്യ സംസ്ഥാന സമിതി

*പുരസ്കാര സമർപ്പണം 2026 സപ്തംബർ അവസാന വാരം കണ്ണൂരിൽ നടക്കും..

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close