
സെൻസസിൻ്റെ പേരിൽ തടഞ്ഞുവെച്ച, അധ്യാപകർക്ക് അർഹമായ സ്ഥലമാറ്റ നടപടികൾ നടപ്പിലാക്കണമെന്നും, ഹയർ സെക്കൻ്ററി മേഖലയിലെ സ്ഥലം മാറ്റ നടപടികൾ ആരംഭിക്കണമെന്നും കെ എസ് ടി ചെറുവത്തൂർ ഉപജില്ല കൺവെൻഷനിലൂടെ ആവശ്യപ്പെട്ടു. ജില്ല ട്രഷറർ കെ വി രാജേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
തടഞ്ഞുവച്ച അധ്യാപക സ്ഥലംമാറ്റം നടപ്പിലാക്കണം.

ചെറുവത്തൂർ : സെൻസസിൻ്റെ പേരിൽ തടഞ്ഞുവെച്ച, അധ്യാപകർക്ക് അർഹമായ സ്ഥലമാറ്റ നടപടികൾ നടപ്പിലാക്കണമെന്നും, ഹയർ സെക്കൻ്ററി മേഖലയിലെ സ്ഥലം മാറ്റ നടപടികൾ ആരംഭിക്കണമെന്നും കെ എസ് ടി ചെറുവത്തൂർ ഉപജില്ല കൺവെൻഷനിലൂടെ ആവശ്യപ്പെട്ടു. ജില്ല ട്രഷറർ കെ വി രാജേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.


ജീവനക്കാരുടെവിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സെപ്തംബർ 19 ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണയും ജില്ലാ കേന്ദ്രങ്ങളിലേക്ക് നടക്കുന്ന മാർച്ചും വൻ വിജയമാക്കി തീർക്കണമെന്ന് തീരുമാനിച്ചു. എക്സിക്യൂട്ടിവ് അംഗം സഞ്ജയൻ മനയിൽ പ്രമേയം അവതരിപ്പിച്ചു. ജില്ല ജോ: സെക്രട്ടറി സുനിൽ കുമാർ എം ,ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ജയദീപ് എൻ കെ, ബിജുരാജ് വി , സത്യൻ മാടക്കാൽ, ശ്രീജ കെ , പുഷ്പ കെ വി , പ്രഭാവതി വി, ഈശ്വരൻ കെ എം ജില്ല കമ്മിറ്റിഅംഗങ്ങളായ രാജമല്ലി എം വി, മുരളികൃഷ്ണൻ പി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉപജില്ല പ്രസിഡണ്ട് മധുകുമാർ ടി വി അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി പി രാഗേഷ് സ്വാഗതവും ഉപജില്ല ട്രഷറർ ദേവദാസ് എം നന്ദി രേഖപ്പെടുത്തി





