കാസർകോട് ജില്ല ലൈബ്രറി കൗൺസിലിനു വേണ്ടി ഒരു കോടി രൂപ ചെലവിൽ പണിത ആസ്ഥാന മന്ദിരം മേലാങ്കോട്ട് തുറന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം നിർവഹിച്ചു.

കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിലിനു വേണ്ടി ഒരു കോടി രൂപ ചെലവിൽ പണിത ആസ്ഥാന മന്ദിരം മേലാങ്കോട്ട് തുറന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വെച്ച് ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ഓഫീസ് കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ഉത്തര കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആദ്യപഥികരിലൊരാളായ കെ കെ നായരുടെ സ്മരണയ്ക്കായി സജ്ജമാക്കിയ വിദ്വാൻ കെ കെ നായർ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറിയുടെ ഉദ്ഘാടനം സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. ധർമരാജ് അടാട്ട് നിർവഹിച്ചു.


അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷനായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സുജാത, ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ, ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ, താലൂക്ക് പ്രസിഡൻ്റ് സുനിൽ പട്ടേന ,കെ കെ നായരുടെ സഹധർമിണി യു പി വിമല എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ റിപ്പോർട്ട വതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി വി രമേശൻ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി ദിലീപ്കുമാർ നന്ദിയും പറഞ്ഞു.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മന്ത്രിയെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചാനയിച്ചു.

ഫോട്ടോ: ജില്ലാ ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരം മേലാങ്കോട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close