
ആരോഗ്യകരമായ നാളേക്കായി വലിയപറമ്പിന്റെ മാതൃകാപരമായ ചുവടുവെപ്പ് വലിയപറമ്പിൽ ആർത്തവ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും
*ആരോഗ്യകരമായ നാളേക്കായി വലിയപറമ്പിന്റെ മാതൃകാപരമായ ചുവടുവെപ്പ്
വലിയപറമ്പിൽ ആർത്തവ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും**

വലിയപറമ്പ്: സ്ത്രീകളിൽ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ആർത്തവ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആർത്തവ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പി.പി. പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനും ഇത്തരം ബോധവത്കരണ പരിപാടികൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആർത്തവ കപ്പിന്റെ ഉപയോഗം ആരോഗ്യപരവും സാമ്പത്തികപരവും പരിസ്ഥിതി സൗഹൃദവുമായ മികച്ച മാർഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ആരോഗ്യ ബോധവത്കരണത്തിനും ശുചിത്വ സംസ്കാരം വളർത്തുന്നതിനും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഡോ. ജെസ്‌ന, പ്രോജക്ട് അസോസിയേറ്റ്, HLL മാനേജ്മെന്റ് അക്കാദമി, ആർത്തവ കപ്പിന്റെ ഉപയോഗരീതി, ഗുണങ്ങൾ, സുരക്ഷിതമായ ഉപയോഗം, ശുചീകരണം, പരിപാലനം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
ഷരീഫ ബി.എസ്., LHI ശ്രീജ , ഡോ. ജംസീൽ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), വിവേക് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവർ ആശംസകൾ നേർന്നു.
പഞ്ചായത്ത് സെക്രട്ടറി ജിമി സ്വാഗതവും ലെനിഷ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) നന്ദിയും രേഖപ്പെടുത്തി.
പരിപാടിയിൽ JPHN-മാർ, MLSP-മാർ, ആശവർക്കർ ആരോഗ്യ വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു. അർഹരായ ഗുണഭോക്താക്കൾക്ക് ആർത്തവ കപ്പുകൾ വിതരണം ചെയ്യുകയും സ്ത്രീകളിൽ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയും ചെയ്തു.




