
പി കെ പ്രവീൺ എം എൽ എ യെ ആദരിക്കാൻ അതിർത്തികൾ കടന്ന് വന്ന് സഹപാഠികൾ
പി കെ പ്രവീൺ എം എൽ എ യെ ആദരിക്കാൻ അതിർത്തികൾ കടന്ന് വന്ന് സഹപാഠികൾ


കൂത്തുപറമ്പ് എം എൽ എ യെ ആദരിക്കാൻ ബി എഡ് സഹപാഠികൾ ഒത്തുചേർന്നു. മുപ്പത്തിമൂന്ന് വർഷം മുമ്പ് ബി എഡിന് കൂടെ പഠിച്ച കേരളത്തിലെയും കർണാടകത്തിലെയും സഹപാഠികളാണ് കണ്ണൂരിൽ ഒത്തുചേർന്ന് തങ്ങളുടെ സഹപാഠിയായ എം എൽ എ യെ ആദരിച്ചത്. അധ്യാപകരായ ഡോ എൻ എസ് സുരേഷ്, ഡോ അബ്ദുൾ ഖാദർ, ഡോ എം എസ് മീനാക്ഷി എന്നിവരെയും ആദരിച്ചു. ഡോ എൻ എസ് സുരേഷ് പി കെ പ്രവീണിനെ ഷാലണിയിച്ചു. ശാന്തമല്ലപ്പ ഉപഹാരം നൽകി. പ്രഭാകരൻ ബങ്കളം അധ്യക്ഷം വഹിച്ചു. സണ്ണി ജോസഫ് സ്വാഗതം പറഞ്ഞു. അമിത്ത് മൈസൂർ, അബ്ദുൾ സലാം എടരിക്കോട്, സജീവ് വടകര, പി കെ ലത പാനൂർ, കെ പി പ്രകാശൻ വെള്ളൂർ,സക്കീർ മലപ്പുറം എന്നിവർ സംസാരിച്ചു. അബ്ദുൾ റസാഖ് നന്ദി പറഞ്ഞു.


Live Cricket
Live Share Market



