മഹാഗുരു ചെറുതാഴം രാമചന്ദ്രമാരാർ സ്മരണാർത്ഥം ഏർപ്പെടുത്തിയ “വാദ്യചന്ദ്രോദയ പുരസ്കാരം – 2026” വടക്കൻ കേരളത്തിന്റെ മദ്ദളവാദന പാരമ്പര്യത്തിന് തേജസ്സേകിയ അതുല്യ കലാകാരൻ ശ്രീ നീലേശ്വരം ഉണ്ണികൃഷ്ണമാരാർക്ക് .

ചെറുതാഴത്തിന്റെ കലാമണ്ണിൽ നാദബ്രഹ്മത്തിന്റെ പുണ്യവിത്തുകൾ വിതറി, അനവധി ശിഷ്യഹൃദയങ്ങളിൽ കലയുടെ അക്ഷയദീപം തെളിയിച്ച മഹാഗുരു ചെറുതാഴം രാമചന്ദ്രമാരാർ സ്മരണാർത്ഥം ഏർപ്പെടുത്തിയ “വാദ്യചന്ദ്രോദയ പുരസ്കാരം – 2026” വടക്കൻ കേരളത്തിന്റെ മദ്ദളവാദന പാരമ്പര്യത്തിന് തേജസ്സേകിയ അതുല്യ കലാകാരനും, കലാസംഘടനയുടെ കരുത്തുറ്റ സാരഥിയും, ഗുരുപാരമ്പര്യത്തിന്റെ മൂല്യങ്ങൾ ജീവിതത്തിലൂടെ ഉയർത്തിപ്പിടിക്കുന്ന പ്രതിഭയുമായ ശ്രീ നീലേശ്വരം ഉണ്ണികൃഷ്ണമാരാർക്ക്

നീലേശ്വരം എന്ന കലാ ഗ്രാമത്തിൽ ക്ഷേത്രവാദ്യ കലയുടെ ഉപാസകനായി മാറിക്കൊണ്ട് മദ്ദളം എന്ന ക്ഷേത്ര വാദ്യോപകരണത്തെ ഹൃദയത്തിലേക്ക് ആവാഹിച്ചു കൊണ്ടാണ് നീലേശ്വരം ഉണ്ണികൃഷ്ണൻ തന്റെ കലാസപര്യ
തുടരുന്നത് നിരവധി ക്ഷേത്രങ്ങളിൽ പഞ്ചവാദ്യത്തിൽ നെടുനായകത്വം വഹിച്ചു കൊണ്ട് നീലേശ്വരത്തും പുറത്തും നിരവധി ശിഷ്യഗണങ്ങൾക്ക് അറിവിന്റെ അക്ഷര എണ്ണങ്ങൾ പകർന്നു കൊടുത്ത കലാകാരനാണ് നീലേശ്വരം ഉണ്ണികൃഷ്ണമാരാർ

അനേകം ശിഷ്യന്മാരുടെ ഹൃദയങ്ങളിൽ കലയുടെ ദീപശിഖ തെളിയിച്ചുകൊണ്ട്, മദ്ദളനാദത്തിന്റെ മഹിമ തലമുറകളിലേക്ക് പകർന്നുനൽകി വരുന്ന ശ്രേഷ്ഠനായ കലാകാരനാണ് നീലേശ്വരം ഉണ്ണികൃഷ്ണൻ

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close