
കാസർകോട് ജില്ല ലൈബ്രറി കൗൺസിലിന്റെ ആസ്‌ഥാന മന്ദിരം ജൂലൈ 20 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാട നം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആസ്ഥാന മന്ദിരം ഉദ്ഘാടനം


കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിലിന്റെ ആസ്‌ഥാന മന്ദിരം ജൂലൈ 20 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാട നം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒരു കോടി രൂപ ചെലവിൽ പണിത കെട്ടിടത്തിൽ ഹൊ സ്‌ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഓഫീസ് സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാ ടനം ചെയ്യും.
കേരള ഗ്രന്ഥശാലാ സംഘം ജോയന്റ് സെക്രട്ടറിയായി പ്രവർത്തിച്ച നീലേശ്വത്തെ വിദ്വാൻ കെ കെ നായരുടെ സ്മരണാർത്ഥം നിർമ്മിച്ച വിദ്വാൻ കെ കെ നായർ ഹൊസ്‌ദുർ ഗ് താലൂക്ക് ലൈബ്രറിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് നിർവ്വഹിക്കും.
ഉദ്ഘാടന ചടങ്ങിൽ ഗോവി ന്ദൻ പള്ളിക്കാപ്പിൽ എംഎൽഏ അധ്യക്ഷനായിരിക്കും. രാജ്മോ ഹൻ ഉണ്ണിത്താൻ എം പി മുഖ്യാ തിഥിയായിരിക്കും. ജില്ലയിലെ എം എൽ എ മാരായ എ കെ എം അഷറഫ്, കല്ലട്ര മാഹിൻ, കെ നീലകണ്ഠൻ, സന്ദീപ് വാര്യർ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി. വി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പി അപ്പുക്കുട്ടൻ, ജില്ല ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ്റ് കെ വി കു ഞ്ഞിരാമൻ, ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പിവികെ പന യാൽമുതലായവർ സംസാരിച്ചു.

വാർത്താ സമ്മേളന ത്തിൽ സംഘാടക സമിതി ചെയർമാനും കാഞ്ഞങ്ങാട് നഗരസഭ ചെയർമാനുമായ വി വി രമേശൻ, സംഘാടക സമിതി ജനറൽ കൺവീനറും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ പി .പ്രഭാകരൻ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ പിവികെ പനയാൽ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പി. അപ്പുക്കുട്ടൻ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ദിലീപ്‌കുമാർ, ഹൊസ്‌ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന, സെക്രട്ടറി പി. വേണുഗോപാലൻ, പ്രചരണ കമ്മിറ്റി ചെയർമാൻ എ എം ഫസലു റഹ്‌മാൻ, പപ്പൻ കുട്ടമത്ത്, സുനീഷ് കക്കാട്ടി എന്നിവർ പങ്കെടുത്തു.









