
അജാനൂർ സി.ഡി.എസിന്റെ ഓണം വിപണന മേളകിഴക്കുംകരയിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു.
അജാനൂർ സി.ഡി.എസിന്റെ ഓണം വിപണന മേളകിഴക്കുംകരയിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ് ന്റെ ഈ വർഷത്തെ ഓണത്തിന്റെ ഭാഗമായുള്ള ഓണം വിപണന മേള കിഴക്കുംകരയിൽ ആരംഭിച്ചു. വിപണന മേള അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. സി.ഡി..എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി.രാഘവൻ, വാർഡ് മെമ്പർമാരായ കെ. വി. സുകുമാരൻ, ദീപ പ്രവീൺ,കെ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ.സുമതി സ്വാഗതം പറഞ്ഞു. എ.ഡി.എസ്,സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന വിപണന മേളയിൽ വിവിധതരം നാടൻ പച്ചക്കറികൾ,നാടൻ ചെണ്ട് മല്ലിപ്പൂ , വിവിധതരം അച്ചാറുകൾ, ബേക്കറി ഐറ്റംസ്, കൂണുകൾ, നെറ്റിപ്പട്ടം എന്നിവ വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്.



