കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് വെള്ളിക്കോത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് വെള്ളിക്കോത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വെള്ളിക്കോത്ത്: കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്. എസ്.സി വിഭാഗത്തിനായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോക്ടർ വിവേക് സുധാകരൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ നമ്പൂതിരി ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി. വിദ്യാധരൻ ലയൺസ് ക്ലബ്ബ് പ്രവർത്തകരായ ഡോക്ടർ യു. കൃഷ്ണകുമാരി, എം.കൃഷ്ണൻ, വി. എം. ജോയി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹേമമാലിനി സ്വാഗതവും കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി പി. നാരായണൻകുട്ടി നായർ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close