അറുപത്തിയഞ്ചാ മത് ഹോസ്ദുർഗ്ഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സാമ്പത്തികസമാഹരണത്തിന്റെ ഉത്ഘാടനം നടന്നു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.

അറുപത്തിയഞ്ചാ മത് ഹോസ്ദുർഗ്ഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സാമ്പത്തികസമാഹരണത്തിന്റെ ഉത്ഘാടനം നടന്നു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.

അമ്പലത്തറ : 2026 ഒക്ടോബർ 27 മുതൽ 31 വരെ അമ്പലത്തറ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന 65 മത് ഹോസ്ദുർഗ്ഗ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം നടന്നു. ലയൺസ് ഡിസ്ട്രിക്ട് ഗവർണറും പൂർവ്വ വിദ്യാർത്ഥിയുമായ ടൈറ്റസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. 1974 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ടാണ് സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം നടന്നത്. തുടർന്ന് വിവിധ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും, സംഘടനകളും, വ്യക്തികളും കലോത്സവത്തിന്റെ വിജയത്തിന് ആവശ്യമായ ഫണ്ടിലേക്ക് തുകക ൾ കൈമാറി.
സാമ്പത്തിക കമ്മിറ്റി ചെയർമാനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ
മാടിക്കാൽ നാരായണൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പി. വന്ദന, പു ല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. കൃഷ്ണകുമാർ, കെ. സുനിത, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡണ്ട് രാജൻ മീങ്ങോത്ത്,പ്രവാസി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി
ഹാരിസ് സൈനുദ്ദീൻ,ഹെഡ് മാസ്റ്റർ പി. വി.രാജേഷ്,
പി. ടി എ. പ്രസിഡന്റ്‌ ജയകുമാർ, എസ്. എം. സി ചെയർമാൻ
എൻ.മനോജ് കുമാർ , സ്റ്റാഫ്‌ സെക്രട്ടറി
ടി. കെ.പത്മജ എന്നിവർ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻകെ. വി. പ്രശാന്ത് സ്വാഗതവും
സാമ്പത്തിക കമ്മിറ്റി കൺവീനർ കെ. നിഷ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close