
മടിയൻ ജവാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അനിഷേധ്യ ഉദ്ഘാടനം ചെയ്തു.
മടിയൻ ജവാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അനിഷേധ്യ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : മടി യൻ ജവാൻ ആർട്സ് & സ്‌പോർട്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ 2025 – 26 വർഷത്തിൽ ക്ലബ്ബ് പരിധിയിൽ നിന്ന് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും 2025-26 വർഷത്തിൽ എൽ. എസ്. എസ്,യു. എസ്. എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും വ്യത്യസ്‌ത മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു.അനുമോദനസദസ്സ് ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം അനിഷേധ്യ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് കുതിരുമ്മൽ നാരായണൻ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ. മഞ്ജിഷ മുഖ്യാതിഥിയായി.സി .പി .ഐ .എം അജാനൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി.ഗംഗാധരൻ,വി. രാജൻ,എ.വി.പവിത്രൻ സി .പി .ഐ .എം മഡിയൻ ബ്രാഞ്ച് സെക്രട്ടറിമാരായ എം.നാരായണൻ, ശ്രീജിത്ത്.പി,സി .പി .ഐ .എം കുളിക്കാട് ബ്രാഞ്ച് സെക്രട്ടറി ടി.വി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി പി.സുനിൽ കുമാർ സ്വാഗതവും ക്ലബ് ട്രഷറർ എ.സരോജിനി നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡിയോഗവും നടന്നു. പുതിയ സെക്രട്ടറിയായി സുനിൽകുമാർ മടിയനെയും പ്രസിഡണ്ടായി നാരായണൻ കുതിരുമ്മലിനെയും ഖജാൻജിയായി സരോജിനി മടിയനെയും തെരഞ്ഞെടുത്തു.




