
ആവേശമായി അജാനൂർ ഗ്രാമപഞ്ചായത്ത് മോഡൽ കുടുംബശ്രീയുടെ ‘വയലോർമ്മ-2026’ മഴപൊലിമ. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി ഉദ്ഘാടനം ചെയ്തു
ആവേശമായി അജാനൂർ ഗ്രാമപഞ്ചായത്ത് മോഡൽ കുടുംബശ്രീയുടെ ‘വയലോർമ്മ-2026’ മഴപൊലിമ. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി ഉദ്ഘാടനം ചെയ്തു

.
കാഞ്ഞങ്ങാട്: നാടൻപാട്ടും നാട്ടിപ്പാട്ടും നാടൻ കളികളും നാട്ടി നടലുമായി അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ മഴപ്പൊലിമ ‘വയലോർമ്മ. 2026’ കൊട്ടിലങ്ങാട്ട് വയലിൽ നടന്നു. ഘോഷയാത്രയോടുകൂടി ആരംഭിച്ച മഴപ്പൊലിമയുടെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി നിർവ്വഹിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി. രാഘവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കുഞ്ഞാമിന, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. കാവ്യ, പഞ്ചായത്ത് മെമ്പർമാരായ എ. തമ്പാൻ, രതീഷ് മല്ലികമാട്, അജാനൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ടി. ഷൈജു,പൊതു പ്രവർത്തകരായ കോടാട്ട് കൃഷ്ണൻ എ. പവിത്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർപേഴ്സണും വാർഡ് മെമ്പറുമായ ദീപ പ്രവീൺ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ. സുമതി നന്ദിയും പറഞ്ഞു. തുടർന്ന് വെള്ളം നിറഞ്ഞ കൊട്ടിലങ്ങാട് പാടത്ത് കുടുംബശ്രീ പ്രവർത്തകരുടെ ബലൂൺ റൈസ്, ബിസ്ക്കറ്റ് തീറ്റ മത്സരം, ഓട്ട മത്സരം, സ്പൂൺ റൈസ്, വെള്ളം നിറച്ച ബലൂൺ പി ടുത്ത മത്സരം എന്നിങ്ങനെ രസകരമായ മത്സര ഇനങ്ങളും അരങ്ങേറി.

പ്രമുഖ നാടൻപാട്ട് കലാകാരൻ രവി വാണിയമ്പാറയുടെ നാടൻ പാട്ടിനൊപ്പം കുടുംബശ്രീ പ്രവർത്തകരുടെ ആട്ടവും പാട്ടും വയൽ ഓർമ്മയ്ക്ക് മിഴിവേകി. ഒപ്പം കുടുംബശ്രീ പ്രവർത്തകരുടെ നൃത്ത ഇനങ്ങളും വയലിൽ അരങ്ങേറിയത് കണ്ണിനും കാതിനും കുളിർമ്മയേകിയഅനുഭവമായി മാറി
തുടർന്ന് മഴപൊലി മയിൽ പങ്കെടുത്ത ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും എല്ലാം ചേർന്ന് കൊട്ടിലങ്ങാട്ട് വയലിലെ 30 സെന്റ് വയലിൽ നാട്ടിപ്പാട്ടിന്റെ അകമ്പടിയോടെ ഉമ നെൽവിത്തി നത്തിന്റെ ഞാറു ഉപയോഗിച്ച് നാട്ടിയും നട്ടാണ് വയലിൽ നിന്നും കര കയറിയത്. മഴപ്പൊലിമ ഉത്സവത്തിൽ പങ്കാളികളായ മുഴുവൻ പേർക്കും കുത്തരി ഉപയോഗിച്ചുള്ള കഞ്ഞിയും നാടൻ ഫലവർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള കൂട്ടുകറിയും പായസമടക്കമുള്ള വിഭവങ്ങളും നൽകിയാണ് യാത്രയാക്കിയത്. മത്സര വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി,വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി.കാവ്യ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.





