പൂർവ്വ വിദ്യാർത്ഥികളായ എം.എൽ.എക്കും ജില്ലാ പോലീസ് മേധാവിക്കും സ്വീകരണം ഒരുക്കി രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും വിജോത്സവം- 2026 ന്റെയും ഭാഗമായാണ് പരിപാടി നടന്നത്.

പൂർവ്വ വിദ്യാർത്ഥികളായ എം.എൽ.എക്കും ജില്ലാ പോലീസ് മേധാവിക്കും സ്വീകരണം ഒരുക്കി രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും വിജോത്സവം- 2026 ന്റെയും ഭാഗമായാണ് പരിപാടി നടന്നത്.

രാവണേശ്വരം : ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ രാവണേശ്വരത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും സ്കൂൾ വിജയോത്സവം- 2026ന്റെയും ഭാഗമായി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കാസർഗോഡ് ജില്ല പോലീസ് മേധാവി പി.നിതിൻ രാജ് ഐ.പി.എസ് എന്നിവർക്ക് സ്വീകരണവും ആദരവും നൽകി. സ്കൂൾ കവാടത്തിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന വിജയോ ത്സവം- 2026 ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ അധ്യക്ഷത വഹിച്ചു ചടങ്ങിൽ വച്ച് എം.എൽ.എയും ജില്ലാ പോലീസ് മേധാവിയെയും ജനപ്രതിനിധികളും സ്കൂൾ അധികൃതരും ചേർന്ന് ആദരിച്ചു. എൽ.എസ്.എസ്,, യു.എസ്.എസ്, എസ്.എസ്.എൽ.സി,പ്ലസ് ടു, എൻ എം. എം എസ് പരീക്ഷകളിl ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീമിലെ വിദ്യാർത്ഥികൾക്കും എം.എൽ.എയും ജില്ലാ പോലീസ് മേധാവിയും ചേർന്ന് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വി. കെ. പ്രിയ വിജയികളെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് വെള്ളംതട്ട, അജാനൂർ പഞ്ചായത്ത് മെമ്പർമാരായ എ. തമ്പാൻ, ദീപ വിനോദൻ, ദീപ പ്രവീൺ, സുധ അശോകൻ, പി. സുബൈർ, കെ. വി. സുകുമാരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ. കൃഷ്ണൻ, അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി. ദാമോദരൻ, ചിത്താരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രൻ മാസ്റ്റർ, കെ. രാജേന്ദ്രൻ, കെ. വി.കൃഷ്ണൻ, വി.ബാലകൃഷ്ണൻ തണ്ണോട്ട്,ടി.തമ്പാൻ തണ്ണോട്ട്, പി. കൃഷ്ണൻ കോടാട്ട്, ഏ.വി. പവിത്രൻ,പി. ദിവ്യ ടീച്ചർ,എ. സതീശൻ മാസ്റ്റർ, എ. ആശാലത ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് രാധാകൃഷ്ണൻ സ്വാഗതവും പ്രധാനാധ്യാപിക ബി. പ്രേമ നന്ദിയും പറഞ്ഞു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close