
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നിലേശ്വരം മേഖലാ കൺവെൻഷൻ നടന്നു
*കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നിലേശ്വരം മേഖലാ കൺവെൻഷൻ നടന്നു

കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ നീലേശ്വരം മേഖലാ കൺവെൻഷൻ നീലേശ്വരം മാരാർ സമാജം ഹാളിൽ വച്ച് നടന്നു. കാങ്കോൽ ശ്രീനിവാസമാരാരും നീലേശ്വരം അഭിലാഷും ചേർന്ന് അവതരിപ്പിച്ച സോപാനസംഗീതത്തോട് കൂടിയാണ് കൺവെൻഷന് തുടക്കമായത്. മേഖലയിലെ മുതിർന്ന വാദ്യകലാകാരൻ ഗോവിന്ദമാരാർ ഭദ്രദീപം കൊളുത്തി. ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അക്കാദമി മേഖലാ പ്രസിഡൻ്റ് പി.വി ദാമോദര മാരാർ അധ്യക്ഷത വഹിച്ചു. രാജരാജേശ്വര കലാരത്നം നീലേശ്വരം സന്തോഷ് മാരാരെയും മുതിർന്ന കൊമ്പ് വാദ്യ കലാകാരൻ പ്രഭാകരമാരാരെയും ചടങ്ങിൽ വച്ച് ആദരിച്ചു. അക്കാദമി ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി കെ.സജിത്ത് മാരാർ റിപ്പോർട്ട് അവതരണവും മേഖലാ ട്രഷറർ നീലേശ്വരം നന്ദകുമാർ കണക്ക് അവതരണവും നടത്തി. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സതീശൻ, നഗരസഭ കൗൺസിലർ വി.രാജം, നീലേശ്വരം മാരാർ സമാജം പ്രസിഡൻ്റ് ശ്രീകുമാർ ചിറക്കാല, മണികണ്ഠൻ ഉപ്പിലിക്കൈ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.സജിത്ത് മാരാർ സ്വാഗതവും പി.വി വിജയകുമാർ നന്ദിയും പറഞ്ഞു.





