ദുരന്തസന്നദ്ധത ശക്തിപ്പെടുത്താൻ വലിയപറമ്പിൽ പഞ്ചായത്ത്–ഫയർ ഫോഴ്‌സ്–ആരോഗ്യ വകുപ്പ് കൈകോർത്തു

**ദുരന്തസന്നദ്ധത ശക്തിപ്പെടുത്താൻ വലിയപറമ്പിൽ പഞ്ചായത്ത്–ഫയർ ഫോഴ്‌സ്–ആരോഗ്യ വകുപ്പ് കൈകോർത്തു

വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ പഞ്ചായത്ത് ഹാളിൽ ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദുരന്തസമയങ്ങളിൽ ഫലപ്രദമായ രക്ഷാപ്രവർത്തനവും പ്രഥമശുശ്രൂഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിശീലനം.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പി. പി. അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. ടി. ബുഷ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോൺ സ്വാഗതം ആശംസിച്ചു.

ദുരന്തനിവാരണ സേനാംഗങ്ങൾക്കായി കെ. വി. പ്രഭാകരൻ (സ്റ്റേഷൻ ഓഫീസർ), ജിത്തു എം. ജി. (ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ), പ്രസാദ് പി. (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ) എന്നിവർ ദുരന്തനിവാരണം, രക്ഷാപ്രവർത്തനം, സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനത്തിന് നേതൃത്വം നൽകി.

ആരോഗ്യ വകുപ്പിന്റെ ഭാഗമായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡോ. ജംസീൽ എം., വിവേക് തച്ചൻ, ലനിഷ എന്നിവർ ഫസ്റ്റ് എയ്ഡ് പരിരക്ഷ എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നയിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. ഷുകൂർ ഹാജി, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വളണ്ടിയർമാരായി രജിസ്റ്റർ ചെയ്ത 60-ലധികം പേർ പരിശീലനത്തിൽ പങ്കാളികളായി.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ എൻ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close