
സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ച് വനിതാ ശിശു വികസന വകുപ്പ്
സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ച് വനിതാ ശിശു വികസന വകുപ്പ്

കാഞ്ഞങ്ങാട് : ലോകമാകെ കാൽപന്തുകളിയുടെ ആവേശത്തിൽ അമർന്ന് ഫുട്ബോളിന്റെ ശക്തിയും സൗന്ദര്യവും നെഞ്ചേറ്റി ഒറ്റ വികാരമായി മാറുമ്പോൾ ആ ആവേശത്തിൽ പങ്കുചേർന്ന് വനിതാ ശിശു വികസന വകുപ്പ് ജില്ലാതല സ്റ്റാഫ് കൗൺസിൽ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് റോയൽ സോക്കർ കോർട്ടിൽ നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിൽപ്പെട്ട വിവിധ ഓഫീസുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു . കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസർ കെ ജെ സായാഹ്ന ആദ്യ പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു . കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ കെബീന മത്സരാർത്ഥികളെ പരിചയപ്പെട്ടു. സ്റ്റാഫ് കൗൺസിൽ കൺവീനർ എ ടി ശശി , ഇ പി രാമചന്ദ്രൻ , കെ മണികണ്ഠൻ , കെ രജീഷ് എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market



