
ക്ഷേത്ര വാദ്യകലാകാരൻ കക്കാട്ട് കുഞ്ഞികൃഷ്ണ മാരാർ അന്തരിച്ചു
ക്ഷേത്ര വാദ്യകലാകാരൻ കക്കാട്ട് കുഞ്ഞികൃഷ്ണ മാരാർ അന്തരിച്ചു

ക്ഷേത്ര വാദ്യകലാരംഗത്തും യക്ഷഗാന കലാരംഗത്തും സജീവ സാന്നിധ്യമായിരുന്ന കക്കാട്ട് കുഞ്ഞികൃഷ്ണ മാരാർ (66) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ ഉപ്പിലിക്കൈ മേഖലാ അംഗമായിരുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വാദ്യ അടിയന്തരക്കാരനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
2000 മുതൽ പത്ത് വർഷക്കാലം കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വാദ്യ അടിയന്തരക്കാരനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ക്ഷേത്ര വാദ്യകലാരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം കക്കാട്ട് ചിന്മയ യക്ഷഗാന കലാസമിതിയിലെ യക്ഷഗാന കലാകാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
ഭാര്യ ആശാലത. മക്കൾ ഷമിത കൃഷ്ണൻ, ഷിമിത കൃഷ്ണൻ
മരുമകൻ അഭിജിത്ത്.
ഭൗതികശരീരം രാവിലെ 11.30ന് കക്കാട്ടുള്ള വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സംസ്കാരച്ചടങ്ങുകൾ നടക്കും.
ക്ഷേത്ര വാദ്യകലാരംഗത്തിനും യക്ഷഗാന കലാരംഗത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.




